Latest NewsNewsIndia

ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത! ഒടുവിൽ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടി അമ്മയെ കൊലപ്പെടുത്തി മകൻ

വീട്ടിൽ വച്ച് അമ്മയെ കൊലപ്പെടുത്തിയ ശേഷം യമുനാ നദിയുടെ തീരത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു

ഇൻഷുറൻസ് തുക ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഫത്തേഹ്പൂരിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ഇൻഷുറൻസ് തുക തട്ടുക എന്ന ലക്ഷ്യത്തോടെ എത്തിയ ഹിമാൻഷു എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്. ദീർഘനാളായി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നു ഹിമാൻഷു. ഇതോടെ, ലക്ഷങ്ങളുടെ കടബാധ്യതയാണ് ഉണ്ടായത്. ഈ കടബാധ്യത തീർക്കാൻ 50 ലക്ഷത്തിന്റെ ഇൻഷുറൻസ് തുക കൈപ്പറ്റാനാണ് ഹിമാൻഷു അമ്മയെ കൊലപ്പെടുത്തിയത്.

വീട്ടിൽ വച്ച് അമ്മയെ കൊലപ്പെടുത്തിയ ശേഷം യമുനാ നദിയുടെ തീരത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഹിമാൻഷു തന്റെ പിതൃസഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റ ശേഷം, ആ തുക ഉപയോഗിച്ച് മാതാപിതാക്കളുടെ പേരിൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തു. തുടർന്ന് അമ്മ വീട്ടിൽ തനിച്ചായ സമയത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കാണാത്തതിനെ തുടർന്ന് ഹിമാൻഷുവിന്റെ പിതാവ് പോലീസിൽ വിവരം അറിയിക്കുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു. കൊലപാതകം നടത്തിയതായി ഹിമാൻഷു സമ്മതിച്ചിട്ടുണ്ട്.

Also Read: തിരുവനന്തപുരമടക്കം മൂന്ന് ജില്ലകളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, മധ്യ കേരളത്തില്‍ കൊടുംചൂട്

shortlink

Related Articles

Post Your Comments

Related Articles


Back to top button