Latest NewsNewsIndia

ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ: 3 ഭീകരർ കൊല്ലപ്പെട്ടു

മരണപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വെടികോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ കണ്ടെത്തി

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ വീണ്ടും സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടി. കാൻകർ ജില്ലയിലാണ് സംഭവം. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ 3 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ആന്റി-നക്സൽ ഓപ്പറേഷനുമായി ബന്ധപ്പെട്ട് കൊയാലിബഡാ വനപ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകര സംഘം വെടിയുതിർത്തത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിനിടെ 3 പേർ കൊല്ലപ്പെടുകയായിരുന്നു.

ഛത്തീസ്ഗഡ് പോലീസിനും സുരക്ഷാ സേനയ്‌ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരിശോധനയിലാണ് കമ്യൂണിസ്റ്റ് ഭീകരുടെ ഒളിത്താവളം ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മരണപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വെടികോപ്പുകൾ ഉൾപ്പെടെയുള്ള ആയുധ ശേഖരങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിലും പ്രദേശത്ത് സുരക്ഷയും പരിശോധനയും ശക്തമാക്കാനാണ് തീരുമാനമെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

Also Read: ഇതിനെ കുറിച്ച്‌ ഉത്തരം പറയാൻ ഒട്ടും യോഗ്യതയില്ലാത്ത ആളാണ് ഞാൻ: അജു വർഗ്ഗീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button