KeralaLatest NewsNews

മര്യാദകേട് എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്: കെ സുധാകരൻ

പത്തനംതിട്ട: ആലപ്പുഴയിൽ വെച്ച് വാർത്താ സമ്മേളനത്തിൽ അസഭ്യം പ്രയോഗം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാധ്യമപ്രവർത്തകരോട് ‘മര്യാദകേട്’ കാണിക്കരുത് എന്നാണ് പറഞ്ഞതെന്നും ‘മര്യാദകേട്’ എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്ന ആ വാക്ക് ജീവിതത്തിൽ എവിടെയും താൻ ഉപയോഗിച്ചിട്ടില്ലെന്നും വ്യാജപ്രചാരണം ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

ആലപ്പുഴയിലെ സമരാഗ്‌നി പരിപാടിക്കിടെയാണ് വിവാദത്തിനടിസ്ഥാനമായ സംഭവം ഉണ്ടായത്. ജാഥയുടെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്താൻ വൈകിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്. പത്രസമ്മേളനത്തിനായി കെ സുധാകരൻ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശൻ എത്തിയത്. ഇതോടെ കെ സുധാകരൻ അസ്വസ്ഥനാകുകയായിരുന്നു. വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയിലാണ് കെ സുധാകരൻ ഉപയോഗിച്ചത്. ഷാനിമോൾ ഉസ്മാൻ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓൺ ആണെന്ന് കെ സുധാകരനെ ഓർമിപ്പിച്ചു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.

സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കെ സുധാകരൻ രംഗത്തെത്തിയിരുന്നു. സമയത്തെത്താതിരുന്നതിലൂടെ സതീശൻ മാധ്യമങ്ങളോടെ മര്യാദ കാണിച്ചില്ലെന്ന് തോന്നി. അക്കാര്യമേ പറഞ്ഞിട്ടുള്ളൂവെന്ന് സുധാകരൻ പറഞ്ഞു. വി ഡി സതീശനും താനും ജേഷ്ഠാനുജന്മാരെ പോലെയാണ്. തങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയും ഇല്ല. മാധ്യമങ്ങളാണ് വിവാദം ഉണ്ടാക്കിയത്. ഇത്തരത്തിൽ ഒരു പ്രചാരണം ശരിയായില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Read Also: ടെക്സ്റ്റൈൽസ് കയറ്റുമതി മേഖലയിൽ ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റും: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button