USALatest NewsNewsInternational

ഇസ്രയേല്‍ എംബസിക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കി സൈനികൻ

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

വാഷിങ്ടണ്‍: ഗാസയിലെ യുദ്ധത്തില്‍ പ്രതിഷേധിച്ച്‌ സൈനികൻ ജീവനൊടുക്കി. വാഷിങ്ടണിലെ ഇസ്രയേല്‍ എംബസിക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കിയിരിക്കുകയാണ് ടെക്സാസിലെ സാൻ അന്റോണിയോ സ്വദേശിയും യു.എസ്. വ്യോമസേനാംഗവുമായ ആരോണ്‍ ബുഷ്നല്‍.

read also: സ്വകാര്യമായി താരങ്ങള്‍ മദ്യപിക്കും, നൈറ്റ് ക്ളബ്ബുകളിൽ പോയി താൻ മദ്യപിക്കാറുണ്ടായിരുന്നു: നടിയുടെ തുറന്നു പറച്ചിൽ

‘പലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് വിളിച്ചുപറയുന്നതിന്റെ ദൃശ്യം ചിത്രീകരിച്ച ശേഷമാണ് 25-കാരനായ ഇയാള്‍ സ്വയം തീകൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

തീ ദേഹത്ത് ആളിപടരുമ്ബോഴും ‘വംശഹത്യയില്‍ ഞാൻ പങ്കാളിയാവില്ലെന്നും, അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും’ ആരോണ്‍ വിളിച്ചുപറഞ്ഞുകൊണ്ടു ആരോണ്‍ തന്റെ പ്രതിഷേധം ലൈവ് സ്ട്രീം ചെയ്തു. അഗ്നിരക്ഷാസംഘം എത്തുന്നതിന് മുമ്പേ യു.എസ്. സീക്രട്ട് സർവീസ് തീയണച്ചു ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button