Latest NewsNewsIndia

8 വര്‍ഷമായി തന്റെ ശരീരത്തിലൊരു പ്രേതമുണ്ടെന്ന് പെൺകുട്ടി; അച്ഛനും അമ്മയ്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം

ലോകത്തിലെ എല്ലാ മതവിശ്വാസങ്ങൾക്കും പ്രേതങ്ങളുടെയും ആത്മാക്കളുടെയും കഥകൾ പറയാനുണ്ടാകും. സിനിമകൾ, പരമ്പരകൾ, നോവലുകൾ തുടങ്ങിയ വിവിധ സാങ്കൽപ്പിക ഹൊറർ സൃഷ്ടികളുടെ സന്ദർഭമാണ്. പ്രേതക്കഥകളും പ്രേത സിനിമകളും ഒക്കെ കണ്ടും കേട്ടും വളർന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ, ഒരു പ്രേതത്തെ നേരിട്ട് കണ്ടിട്ടുണ്ടോ, അങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടായോ എന്ന് ചോദിച്ചാൽ ഇല്ല എന്നായിരിക്കും ഉത്തരം. അത്തരമൊരു അനുഭവമാണ് ആകാൻഷ എന്ന പെൺകുട്ടിക്ക് പറയാനുള്ളത്. അവൾ പറയുന്നത് തന്റെ ശരീരത്തിലുള്ളത് ഒരു എട്ട് വയസുകാരനാണ് എന്നാണ്.

ഗുരുഗ്രാമിൽ നിന്നുള്ള പെൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്. ഗുരുഗ്രാമിലെ ശനിധാമിലെ താമസക്കാരിയാണ് ആകാൻക്ഷ. തന്നെ അഭിമുഖം നടത്തിയ ആളോട് വളരെ വിചിത്രമായ ഒരു കഥയായിരുന്നു ആ പെൺകുട്ടിക്ക് പറയാനുണ്ടായിരുന്നത്. താൻ ആകാൻഷ അല്ലെന്നും, എട്ട് വർഷമായി അവളുടെ ശരീരം കൈയ്യടക്കിയിരിക്കുന്നത് താനാണെന്നും ആയിരുന്നു ഈ വെളിപ്പെടുത്തൽ. അശോക് എന്നാണ് തന്റെ പേരെന്നും പറയുന്നുണ്ട്.

ഒരു സാധുവാണ് തന്നെ ആകാൻഷയുടെ ദേഹത്താക്കിയത് എന്നും തനിക്ക് മോക്ഷം കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നുമാണ് ആകാശായി ആകാൻഷ പറയുന്നത്. ഒപ്പം ആകാൻഷയെ കൊല്ലും എന്നും പറയുന്നുണ്ട്. തന്റെ മരണം എങ്ങനെ ആയിരുന്നു എന്നും ആകാശ് എന്ന കുട്ടി പറയുന്നുണ്ട്. തന്റെ അമ്മാവനോടൊപ്പം ഒരു ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയതാണ് താൻ. അമ്മാവൻ തന്നെ കനാലിൽ തള്ളിയിട്ടു കൊന്നു എന്നാണ് ആകാശ് എന്ന് അവകാശപ്പെടുന്ന ആകാൻ‌ഷ പറയുന്നത്. എന്തായാലും, വീഡിയോ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ലൈക്കിനും ഷെയറിനും വേണ്ടി ചിത്രീകരിച്ച വീഡിയോ എന്ന് ഒരു വിഭാ​ഗം പറഞ്ഞപ്പോൾ മറ്റൊരു വിഭാ​ഗം പറഞ്ഞത് ഈ കുട്ടിയുടെ അമ്മയ്ക്കും അച്ഛനും എതിരെ കേസെടുക്കണം എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button