Latest NewsKeralaNews

ജനങ്ങളില്‍ വിശ്വാസമാണ്, ഇടതുപക്ഷ മനസാണ് എല്ലായിടത്തും: കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് ആലത്തൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍. പാര്‍ട്ടി എടുക്കുന്ന തീരുമാനത്തോടൊപ്പം നില്‍ക്കുകയാണ്. ഏത് പദവി വേണം എന്നത് പാര്‍ട്ടി എല്‍പ്പിക്കുന്ന ഉത്തരവാദിത്തം ആണ്. തനിക്ക് ഇത് വേണം എന്ന് പാര്‍ട്ടിയോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

Read Also: ശ്വാസകോശ അണുബാധ: കർഷക സമരത്തിനിടെ ഒരാൾ കൂടി മരിച്ചു, കണ്ണീർവാതകപ്രയോഗം മൂലമെന്ന് ആരോപണം

പാര്‍ട്ടിയുടെ തീരുമാനം മാക്‌സിമം സീറ്റുകള്‍ പിടിക്കുക എന്നതാണ്. ജനങ്ങളാണ് ആത്യന്തികമായി തീരുമാനിക്കേണ്ടത്. കേരളത്തില്‍ ഇടതുപക്ഷ മനസാണ് എല്ലായിടത്തും. വ്യക്തികള്‍ക്ക് അപ്പുറത്ത് ആശയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതാണ് തിരഞ്ഞെടുപ്പ്. താന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഉപയോഗപ്പെടുത്തിയത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button