KeralaLatest NewsNews

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരളത്തിലെ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിക്കുകയായിരുന്നു. ഇതിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തലാണ് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമാന ചിന്തയുള്ള കൂട്ടുകെട്ടുകൾ വളരുന്നതിൽ പ്രതീക്ഷയുണ്ട്. ബിജെപി വിരുദ്ധ വോട്ട് ഏകീകരിക്കാൻ കഴിഞ്ഞാൽ ഇന്ത്യമുന്നണിക്ക് മുന്നിലുള്ളത് വലിയ സാധ്യതയാണ്. സിപിഎമ്മിന് സ്ഥാനാർത്ഥി ക്ഷാമം ഒന്നുമില്ല. മന്ത്രിസഭയിലെ അംഗമായ കെ രാധാകൃഷ്ണൻ മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിക്കുന്നു.

സിപിഎം സ്ഥാനാർത്ഥികളും മത്സരിക്കുന്ന മണ്ഡലങ്ങളും

ആറ്റിങ്ങൽ – വി ജോയ്
കൊല്ലം – എം മുകേഷ്
പത്തനംതിട്ട – ടി എം തോമസ് ഐസക്
ആലപ്പുഴ – എ എം ആരിഫ്
ഇടുക്കി – ജോയ്സ് ജോർജ്
എറണാകുളം – കെ ജെ ഷൈൻ ടീച്ചർ
ചാലക്കുടി – സി രവീന്ദ്രനാഥ്
ആലത്തൂർ – കെ രാധാകൃഷ്ണൻ
പാലക്കാട് – എ വിജയരാഘവൻ
പൊന്നാനി – കെ എസ് ഹംസ
മലപ്പുറം – വി വസീഫ്
കോഴിക്കോട് – എളമരം കരീം
വടകര – കെ കെ ശൈലജ ടീച്ചർ
കണ്ണൂർ – എം വി ജയരാജൻ
കാസർഗോഡ് – എം വി ബാലകൃഷ്ണൻ മാസ്റ്റർ

shortlink

Related Articles

Post Your Comments

Related Articles


Back to top button