KeralaLatest NewsNews

കൊലക്കേസ് പ്രതിയെ കുത്തിക്കൊന്ന കേസ് : ചോറ് അച്ചു പിടിയില്‍

കൊച്ചി: പള്ളുരുത്തിയില്‍ ലാല്‍ജു എന്ന യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ചോറ് അച്ചു എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേരുടെ പങ്കും പരിശോധിക്കുകയാണ്. കേസില്‍ മുഖ്യ പ്രതി ഫാജിസ് ഇന്നലെ പിടിയിലായിരുന്നു. പള്ളുരുത്തിയിലെ ബന്ധുവീട്ടില്‍ വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ ലഹരി ഇടപാടുകളടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഏലൂര്‍ സ്വദേശി ലാല്‍ജു ആണ് കൊല്ലപ്പെട്ടത്. കുഴഞ്ഞുവീണ ലാല്‍ജു ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് മരിച്ചു. കുത്തേറ്റ പള്ളുരുത്തി സ്വദേശി ജോജി ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊല്ലപ്പെട്ട ലാല്‍ജു 2021 ല്‍ കുമ്പളങ്ങിയില്‍ ലാസറെന്നയാളെ കൊന്ന കേസില്‍ പ്രതിയാണ്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button