Latest NewsNewsIndia

500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, 200 യൂണിറ്റ് വൈദ്യുതി ഫ്രീ, വനിതകള്‍ക്കായി മഹാലക്ഷ്മി, ഗൃഹജ്യോതി പദ്ധതി തുടങ്ങി

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികള്‍ കൂടി നടപ്പിലാക്കി തെലങ്കാന. സ്ത്രീകള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കുന്ന മഹാലക്ഷ്മി പദ്ധതിയും ഒരു മാസം ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതി പദ്ധതിയുമാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്.

Read Also : ‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ല, ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ല’- എളമരം കരീം

പദ്ധതി നിലവില്‍ വന്നതോടെ, 40 ലക്ഷം സ്ത്രീകള്‍ക്ക് മഹാലക്ഷ്മി സ്‌കീമിന്റെ ഗുണഫലം ലഭിക്കും. തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആറ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഗുണഫലം ലഭിക്കുക. ഡിസംബര്‍ 28 നും ജനുവരി 6 നും ഇടയില്‍ നടന്ന പ്രജാപാലനത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് റീഫില്ലിന് 500 രൂപ നിരക്കില്‍ എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ വിതരണം ചെയ്യുക. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി സിലിണ്ടര്‍ ഉപഭോഗം പരിശോധിച്ചാണ് എത്ര സിലിണ്ടറുകള്‍ നല്‍കണമെന്ന് തീരുമാനിക്കുക. പ്രജാപാലന പോര്‍ട്ടല്‍ വഴിയാണ് സിലിണ്ടര്‍ വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗൃഹജ്യോതി പദ്ധതിയെക്കുറിച്ച് ഊര്‍ജ വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചര്‍ച്ച നടത്തി. സംശയങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടം നല്‍കാതെ സുതാര്യമായി പദ്ധതി നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. വെള്ള റേഷന്‍ കാര്‍ഡുള്ളവരും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പ്രതിമാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരുമായ എല്ലാവര്‍ക്കും ആനുകൂല്യം ലഭിക്കും. ഗൃഹജ്യോതി പദ്ധതിയിലെ അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും മാര്‍ച്ച് ആദ്യവാരം മുതല്‍ ‘സീറോ’ വൈദ്യുതി ബില്ലുകള്‍ വിതരണം ചെയ്യും. ടിഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്ന വാഗ്ദാനം ഇതിനകം സര്‍ക്കാര്‍ നടപ്പിലാക്കി. ആരോഗ്യശ്രീ പദ്ധതിയുടെ പരിധി 5 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button