KeralaLatest NewsNews

വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം: പ്രധാന പ്രതി പിടിയില്‍

പിടിയിലായത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെന്ന് ഡിവൈഎസ്പി

 

വയനാട്; പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനപ്രതി അഖില്‍ പിടിയില്‍. പാലക്കാട് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളെന്ന് ഡിവൈഎസ്പി അറിയിച്ചു.

Read Also: മയക്കുമരുന്ന് മാഫിയക്കെതിരെ ശബ്ദമുയര്‍ത്തിയ വൈദികനെ കുര്‍ബാനയ്ക്കിടയില്‍ അപായപ്പെടുത്താന്‍ ശ്രമം

അക്രമത്തിന് നേതൃത്വം നല്‍കിയ 12 പേരില്‍ ഒരാളാണ് പിടിയിലായത്. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. കേസില്‍ ആരോപണ വിധേയരായ നാലുപേരെ എസ്എഫ്‌ഐയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് പി.എം ആര്‍ഷോ അറിയിച്ചു.

രണ്ടാം വര്‍ഷ ബിവിഎസ്പി വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥ് ആള്‍ക്കൂട്ട വിചാരണയും ക്രൂരമര്‍ദ്ദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് മരിച്ചത്. ഈ മാസം 14 മുതല്‍ 18 ഉച്ച വരെ സിദ്ധാര്‍ത്ഥ് ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്നാണ് ദൃക്‌സാക്ഷിയായ വിദ്യാര്‍ത്ഥി പറഞ്ഞത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button