KeralaLatest NewsNews

കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ കിണറ്റിന്‍ ഇറങ്ങിയ മധ്യവയസ്‌കന്‍ ശ്വാസം കിട്ടാതെ മരിച്ചു

കൊല്ലം : കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ കിണറ്റിന്‍ ഇറങ്ങിയ മധ്യവയസ്‌കന്‍ ശ്വാസം കിട്ടാതെ മരിച്ചു. കടയ്ക്കല്‍ അരിനിരത്തിന്‍ പാറ സ്വദേശി അറുപത്തിയഞ്ച് വയസ്സുളള ഉണ്ണികൃഷ്ണ കുറുപ്പാണ് മരിച്ചത്.

Read Also: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി: ഗുരുവായൂരപ്പനെ തൊഴുതു പ്രാർത്ഥിച്ചു

കിണറ്റിനുളളില്‍ ഓക്‌സിജന്‍ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കലില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് കരയ്ക്ക് എത്തിച്ചത്. കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റില്‍ അകപ്പെട്ട ആടിനും ജീവന്‍ നഷ്ടമായി.

മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button