Latest NewsNewsIndia

മുന്‍ മിസ് ഇന്ത്യ ത്രിപുര കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങി

കാന്‍സറിന് എതിരെ പോരാടി വിജയിച്ച് തിരികെ ജീവിതത്തിലേയ്ക്ക് എത്തുമെന്നായിരുന്നു 28കാരിയായ റിങ്കിയുടെ പ്രതീക്ഷ, എന്നാല്‍ കാന്‍സര്‍ ശ്വാസകോശത്തിലേയ്ക്കും തലച്ചോറിലേയ്ക്കും പടര്‍ന്നു

മുംബൈ: മുന്‍ മിസ് ഇന്ത്യ ത്രിപുര റിങ്കി ചക്മ കാന്‍സര്‍ ബാധിച്ച് മരിച്ചു. 28 വയസുകാരിയായ റിങ്കി കഴിഞ്ഞ രണ്ട് വര്‍ഷമായി കാന്‍സറിന് എതിരായ പോരാട്ടത്തിലായിരുന്നു. റിങ്കിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫെമിന മിസ് ഇന്ത്യ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

Read Also: ആഭ്യന്തര സൂചികകൾ മുന്നേറി, മാർച്ചിലെ ആദ്യ ദിനം ആഘോഷമാക്കി ഓഹരി വിപണി

‘ റിങ്കിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. റിങ്കിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. നിന്നെ അടുത്തറിയാന്‍ ഭാഗ്യം ലഭിച്ചവരെല്ലാം നിന്നെ മിസ് ചെയ്യും’- കുറിപ്പ് ഇങ്ങനെ.

കഴിഞ്ഞ മാസമാണ് റിങ്കി ചക്മ തന്റെ അസുഖ വിവരത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത്. കുറേ നാളുകളായി ഒറ്റയ്ക്കുള്ള പോരാട്ടത്തിലായിരുന്നുവെന്നും ആരോടും അസുഖത്തെ കുറിച്ച് പറയാന്‍ താത്പര്യമില്ലായിരുന്നുവെന്നും റിങ്കി കുറിച്ചു. പോരാടി വിജയിച്ച് തിരികെ എത്തുമെന്നായിരുന്നു റിങ്കിയുടെ പ്രതീക്ഷ. എന്നാല്‍ അസുഖത്തെ കുറിച്ച് വെളിപ്പെടുത്താന്‍ സമയമായെന്ന് റിങ്കി കുറിച്ചു.

റിങ്കിയുടെ ആദ്യ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അര്‍ബുദം ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും പടര്‍ന്നു. ചികിത്സാ ചെലവ് മൂലം കുടുംബം സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു. അതുകൊണ്ട് തന്നെ പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുമെന്നും റിങ്കി അറിയിച്ചിരുന്നു.

2017 ലെ മിസ് ഇന്ത്യ മത്സരത്തില്‍ ‘ബ്യൂട്ടി വിത്ത് പര്‍പ്പസ്’ എന്ന പട്ടമാണ് റിങ്കി ചക്മയ്ക്ക് ലഭിച്ചത്. ആ മത്സരത്തിലാണ് മാനുഷി ചില്ലറിന് മിസ് ഇന്ത്യാ പട്ടം ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button