Latest NewsKeralaNews

ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ നഗരസഭയിലെ 2 ഹെല്‍ത്ത് ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തു

കൊച്ചി: പറവൂര്‍ നഗരസഭയുടെ ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ നഗരസഭയിലെ 2 ഹെല്‍ത്ത് ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ അന്തേവാസിയുടെ വീട്ടിലെത്തി പണം കൈമാറി കേസില്‍ നിന്ന് രക്ഷപ്പെടാനും ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചു. പറവൂര്‍ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായിരുന്ന ശ്യാം , ജിന്‍സി എന്നിവരാണ് പണം തട്ടിയെടുത്തത്. നിലവില്‍ ഇവര്‍ രണ്ടുപേരും കൊച്ചി കോര്‍പ്പറേഷനിലാണ് ജോലി ചെയ്യുന്നത്.

അന്തേവാസിയെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.

Read Also: ‘കുറച്ചു വെള്ളമെങ്കിലും അവനെ കൊല്ലാൻ നേരം കൊടുത്തൂടാരുന്നോ?’: കണ്ണീരോടെ സിദ്ധാർത്ഥിന്റെ അച്ഛൻ

ശരണാലയത്തില്‍ കഴിഞ്ഞിരുന്ന മറ്റു അന്തേവാസികളുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെ ഈ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉദ്യോഗസ്ഥരെ സംരക്ഷിച്ച സെക്രട്ടറിക്കെതിരെയും വിജിലന്‍സില്‍ പരാതി ‘ നല്‍കാനും നഗരസഭ കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button