KeralaLatest NewsNews

കൊടുംചൂടിൽ വലഞ്ഞ് കേരളം; മാർച്ചിൽ ആശ്വാസ മഴ എത്തുമോ?

ഇന്ന് 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

വേനൽക്കാലം എത്തുന്നതിന് മുൻപേ തന്നെ കൊടും ചൂട് കൊണ്ട് വലഞ്ഞിരിക്കുകയാണ് കേരളം. ഫെബ്രുവരിയിൽ സാധാരണയിൽ കവിഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം കനത്ത ചൂടിനെ നേരിട്ട ഫെബ്രുവരി മാസം കടന്നു പോകുമ്പോൾ മാർച്ചിലെ കാലാവസ്ഥ എന്തായിരിക്കുമെന്ന ആശങ്കയിലാണ് മിക്ക ആളുകളും. മാർച്ചിലെങ്കിലും ആശ്വാസ മഴ എത്തുമോ എന്ന പ്രതീക്ഷയാണ് ഏവർക്കും ഉള്ളത്. എന്നാൽ, മാർച്ച് ആദ്യ വാരത്തിലെ കാലാവസ്ഥാ പ്രവചനം അത്ര അനുകൂലമല്ല. ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച്, മാർച്ച് നാലാം തീയതി വരെ കേരളത്തിലെ ഒരു ജില്ലയിലും മഴയ്ക്ക് സാധ്യതയില്ല.

മാർച്ച് മാസത്തിന്റെ ആദ്യദിനങ്ങളിൽ കേരളം വീണ്ടും ചുട്ടുപൊള്ളുന്നതാണ്. ഇന്ന് 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താപനില ഉയരുന്ന സാഹചര്യത്തിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്.

Also Read: പരീക്ഷാച്ചൂട്!! ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നാരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button