KeralaLatest NewsNews

SFI എന്ന് കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു, സിപിഎമ്മിന് ജനങ്ങളോട് കടപ്പാടുണ്ടെങ്കില്‍ SFI പിരിച്ചുവിടണം: ഗോപാലകൃഷ്ണൻ

എസ്‌എഫ്‌ഐ നേതാക്കളല്ലാതെ മറ്റാരും കുട്ടികളെ കൂട്ടരുത്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്‌എഫ്‌ഐക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ. എസ്‌എഫ്‌ഐ പിരിച്ചുവിടണമെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

read also: വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ പീഡനക്കേസ്, 20കാരന്റെ മരണത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍

‘എസ്‌എഫ്‌ഐ എന്ന് കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു സഹപാഠിയെ തല്ലികൊന്നിട്ട് ഒരു ഉളുപ്പും ലജ്ജയുമില്ലാതെ ന്യായീകരിക്കുവാനും പ്രതികളെ വെളുപ്പിച്ച്‌ സംരക്ഷിക്കുവാനും നടക്കുന്നവർ ക്രിമിനലുകള്‍ ആണ്. കേരളത്തിലെ സാംസ്കാരികനായകരേ നിങ്ങള്‍ കണ്ണടക്കുന്നത് നെറികെട്ട ക്രൂരതയോടാണ്. പണ്ട് രോഹിത് വെമൂലയേയും കൊണ്ട് ഇന്ത്യ മുഴുവൻ മെഴുക് തിരികത്തിച്ച്‌ കവിത വായിച്ചവരാണ് നിങ്ങള്‍. എന്തേ എല്ലിൻകഷണത്തിന്റെ സ്വാദില്‍ നിങ്ങള്‍ മയങ്ങിക്കിടക്കുകയോ. സിപിഎമ്മിന് ജനങ്ങളോട് കടപ്പാട് ഉണ്ടെങ്കില്‍ എസ്‌എഫ്‌ഐ പിരിച്ചുവിട്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കണം.

മാതാപിതാക്കള്‍ മക്കളെ ഇനി കേരളത്തിലെ ക്യാമ്പസ്സുകളില്‍ അയക്കാൻ ശ്രമിക്കരുത്. കേരളത്തിലെ കോളേജ് കാമ്പസ്സുകള്‍ അറവ് ശാലകളായി മാറിയിരിക്കുന്നു. അറക്കാൻ ഒരു വിഭാഗം വിദ്യാർത്ഥികളെയാണ് ഇരയാക്കുന്നത്. ഐഎസ് ഭീകരരുടെ മനസ്സുമായിട്ടാണ് ഈ ക്രൂരന്മാർ കുട്ടികളെ പീഡിപ്പിക്കുന്നത്. എസ്‌എഫ്‌ഐ എന്ന സംഘടന ഇന്ന് ഇസ്ലാമിക് ഭീകരരുടെ ഒളിസങ്കേതമാണ്. ക്യാമ്ബസ് ഫ്രണ്ട് എന്ന സംഘടനയിലേക്കുള്ള റിക്രൂട്ടിങ് അടക്കം എസ്‌എഫ്‌ഐയില്‍ നടക്കുന്നു. കഴിഞ്ഞ ഒരു വർഷത്തെ കോളേജ് മാഗസിനും കലോത്സവങ്ങളും പിരിശോധിക്കുന്നവർക്ക് ഇതെല്ലാം ബോധ്യമാകും. ഹിന്ദുവിരുദ്ധ പ്രചരണം ഏറ്റവും കൂടുതല്‍ നടക്കുന്നതും ഇവിടെയാണ്. ആലപ്പുഴയിലെ പ്രമുഖനായ സിപിഎം നേതാവിനെ വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെയും പത്നിയുടേയും അഭിപ്രായം ഇത് തന്നെ ആയിരുന്നു. കോളേജ് ക്യാമ്ബസുമായി ഏറെ ബന്ധമുള്ള ആ സ്ത്രീ പറഞ്ഞത് അത്യന്തം ഗുരുതരമാണ് ക്യാമ്ബസ്സുകളിലെ എസ്‌എഫ്‌ഐയുടെ ഇന്നത്തെ സ്ഥിതി എന്നാണെന്ന് അദ്ദേഹം വിമർശിച്ചു.

‘തന്റെ കുടുംബാംഗത്തില്‍നിന്ന് തികച്ചും രാഷ്ട്രീയമില്ലാതെ പഠിക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി ക്യാമ്ബസ്സുകളില്‍ എത്തിയ മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അനുഭവിച്ച പീഡനത്തില്‍ നിന്ന് ജീവനും കൊണ്ട് അവർ തിരിച്ച്‌ വന്നത് മഹാഭാഗ്യമെന്നാണ.് രാഷ്ട്രീയമില്ലാത്ത വിദ്യാർത്ഥികള്‍ രാഷ്ട്രീയം പറയണം പ്രചരിപ്പിക്കണം പ്രവർത്തിക്കണം. അത് എസ്‌എഫ്‌ഐയുടെ പ്രചരണം മാത്രമായിരിക്കണം എന്നാണ് അലിഖിത നിയമം. സിപിഎമ്മിന് അനുകൂലമായി മാത്രം പറയണം സിന്ദാബാദ് വിളിക്കണം. മാത്രമല്ല ഹിന്ദു ജീവിതരീതി മാറ്റണം അതിനുമുണ്ട് ആശയ വിശദീകരണം.

അമ്ബലത്തില്‍ പോകരുത്. കാരണം അത് മിത്ത് ആണ്. ആചാരം അരുത് കാരണം അന്ധവിശ്വാസമാണ്. സവർണ്ണ ഫാസിസമാണ്. ഇതൊക്കെ ഹിന്ദു വിദ്യാർത്ഥികള്‍ക്ക് നേരെ മാത്രമാണ് പ്രയോഗിക്കുന്നത്. ഇഷ്ടപ്പെട്ട നിറം പോലും പച്ചയോ ചുവപ്പോ ആകണം. എസ്‌എഫ്‌ഐ നേതാക്കളെ കണ്ടാല്‍ ബഹുമാനിച്ച്‌ തല കുനിക്കണം അവർ പറയുന്നത് മാത്രം പറയണം പഠിക്കണം. ഇല്ലെങ്കില്‍ നോട്ടപ്പുള്ളികളാകും. കഞ്ചാവും ലഹരിയുമായി ഈ വേട്ടനായ്ക്കള്‍ എത്തുന്നത് പലപ്പോഴും ഹിന്ദു ക്രൈസ്തവ പെണ്‍കുട്ടികളോടപ്പമാണ്. ആദ്യം സ്നേഹം പിന്നെ പ്രേമം ഒടുവില്‍ ലഹരിയും. ഇഷ്ടപ്പെട്ട നൃത്തചുവടുകളില്‍ ഒപ്പം നടക്കാത്തവർക്കാണ് കടുത്ത ശിക്ഷ ലഭിക്കുന്നത്.

നിഷ്കളങ്കരായ വിദ്യാർത്ഥികള്‍ പരാതിയുമായി അദ്ധ്യാപകരെ കണ്ടാല്‍ പിന്നെ പീഡനത്തിന്റെ അളവ് കൂടും ചിലപ്പോള്‍ ക്രൂരതക്ക് കൂട്ടുമായി സിപിഎം അധ്യാപകരും കൂടും പലപ്പോഴും ഇവരില്‍ നിന്ന് രക്ഷപെടാൻ ലഹരി ഉപയോഗിച്ച്‌ അടിമകളായ കുട്ടികളുടെ കരളലയിക്കുന്ന ചിത്രങ്ങള്‍ എത്രയോ ഉണ്ട്. ‘വിപ്ളവം ജയിക്കട്ടെ ഹിന്ദുക്കള്‍ തുലയട്ടെ’ എന്ന മുദ്രാവാക്യം രണ്ടായിരം പ്രാവശ്യം എഴുതി വരാൻ ആവശ്യപ്പെട്ട എസ്‌എഫ്‌ഐ നേതാവിന്റെ തിട്ടൂരം കേള്‍ക്കാതെ പോയ ഒരു പെണ്‍കുട്ടിക്ക് പഠനം ഉപേക്ഷിക്കേണ്ടവന്നു. പലരും മാനസികമായി തകർന്ന് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചവരുണ്ട്. കടം മേടിച്ച്‌ പഠിക്കാനെത്തുന്ന പാവപ്പെട്ട വിദ്യാർത്ഥികള്‍ അനുഭവിക്കുന്ന എസ്‌എഫ്‌ഐ പീഡനത്തിന്റെ അവസാന ഇര ആയിരുന്നു സിദ്ധാർത്ഥ് ‘പഠിക്കാൻ മിടുക്കനായവൻ ‘കുട്ടികളെ കൂട്ടി കളിയും ചിരിയുമായ് കൗമാരതരംഗമായവൻ ഇതാണ് എസ്‌എഫ്‌ഐയെ ചൊടുപ്പിച്ചത്.

എസ്‌എഫ്‌ഐ നേതാക്കളല്ലാതെ മറ്റാരും കുട്ടികളെ കൂട്ടരുത്. ഒരുമിച്ച്‌ കൂട്ടരുത്. പരസ്യവിചാരണയുടെ പ്രമേയം ഇവനെ തീർക്കുക ഇവൻ അപകടകാരിയാണ് എന്നതായിരുന്നു. എന്തൊരു കഷ്ടം ഹൃദയം നുറുങ്ങുന്നു കനത്ത ദുഃഖഭാരത്തില്‍ ഞരമ്ബുകള്‍ വലിയുമ്ബോള്‍ കേരളത്തിന്റെ മനസ്സാക്ഷി മരവിക്കുകയാണ്. എല്ലാം കണ്ടും കേട്ടും അനുഭവിച്ചിട്ടും ഒന്നിലും കൃത്യമായി പ്രതികരിക്കാത്ത പ്രതിപക്ഷം നിസ്സംഗരായ മലയാളികള്‍ ഇതിന് മുൻപും എത്രയൊ സംഭവങ്ങള്‍ ‘ കോളേജ് പ്രിൻസിപ്പലിന്റെ കസേരകത്തിച്ചവർ’ പ്രിൻസിപ്പിലിന് കുഴിമാടം കുഴിച്ച്‌ റീത്ത് വെച്ചവർ സഹപ്രവർത്തകനെ കൊന്നവർ അധ്യാപകരെ മുറിയിലിട്ട് പൂട്ടി വെള്ളം കൊടുക്കാത്തവർ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതയുടെ പേരാണ് എസ്‌എഫ്‌ഐ. ഇത് അവസാനിക്കണമെങ്കില്‍ ഈ അധമ രാഷ്ട്രീയവർഗ്ഗം തീരണം. ‘

ഐഎസ് ഭീകരരുടെ ഒളിത്താവളമാണ് എസ്‌എഫ്‌ഐ എന്നറിഞ്ഞിട്ടും പ്രതികളേയും കൊടുംക്രൂരതയേയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ഭരണവർഗ്ഗത്തിനെതിരെ രാഷ്ട്രീയത്തിനനീതമായി പടയണി ചേരണം. കേരളത്തിലെ മക്കളെ സ്നേഹിക്കുന്നവർ ഒന്നുകില്‍ പൊരുതാൻ ഇറങ്ങുക അല്ലങ്കില്‍ മക്കളെ കേരള ക്യാമ്ബസ്സുകളില്‍ വാടാതിരിക്കുക. യുവാക്കള്‍ കൂട്ടത്തോടെ കേരളം വിടുന്നതിന്റെ പിന്നിലെ ഒരു കാരണവും ഇത് തന്നെയാണ്. ബംഗാളും ത്രിപുരയും തിരിച്ചറിഞ്ഞു എന്നിട്ടുമെന്തേ മലയാളിയുടെ മനം മാറാത്തത്. മാറണം മാറിയെ പറ്റു ഈ ഹിപ്പോക്രസിയുടെ നിസ്സംഗത കൊണ്ട് ഒടുവില്‍ അവരവർക്ക് തന്നെ വിനയാകുന്ന കാലം വിദൂരമല്ലന്ന ചരിത്ര യാഥാർഥ്യം ഉള്‍കൊള്ളാല്‍ നമ്മള്‍ തയ്യാറാകണം’, -ഗോപാലകൃഷ്ണൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button