ആലപ്പുഴ: വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രം ബാക്കിനില്‍ക്കേ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഉദ്യോഗസ്ഥ കിടങ്ങറ മുണ്ടുചിറ വീട്ടില്‍ പാര്‍വതി ജഗദീഷ് (27) ആണ് വാഹനാപകടത്തില്‍ മരിച്ചത്.
Read Also: തിരുവനന്തപുരത്ത് ഐടി പ്രൊഫഷണല്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍
ദേശീയപാതയില്‍ പാതിരപ്പള്ളിയില്‍ സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. മെയ് 20 നായിരുന്നു പാര്‍വതിയുടെ വിവാഹനിശ്ചയം നടത്താനിരുന്നത്.
ശനിയാഴ്ച രാവിലെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് വീട്ടിലേക്ക് വരും വഴി റോഡ് പണി
നടക്കുന്ന ഭാഗത്തുവച്ച് കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടനെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു.
വെളിയനാട് സര്‍വീസ് സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് ജഗദീഷ് ചന്ദ്രന്റെയും ലതാമോളുടെയും മകളാണ്. സഹോദരന്‍: ജെ. കണ്ണന്‍ (ദുബായ്).
Post Your Comments