KeralaLatest NewsNews

‘ഇതാണോ കലാലയ രാഷ്ട്രീയം? ഇതിനാണോ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ? നിങ്ങൾക്ക് മാപ്പില്ല’: മഞ്ജു

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് നടി മഞ്ജു. പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന തന്നെ പോലെയുള്ളവരെ ലജ്ജിപ്പിക്കുന്ന സംഭവമാണിതെന്നും കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറുവിരൽ പോലും അനക്കാതെ നോക്കി നിന്ന നിങ്ങൾ പഠിച്ചതെന്താണെന്നും മഞ്ജു ചോദിക്കുന്നു. ഇതാണോ കലാലയ രാഷ്ട്രീയമെന്നും ഇതിനാണോ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെന്നും മഞ്ജു ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നു.

മഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഇത് പറയാതിരിക്കാൻ വയ്യ.. ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ.. ഇതാണോ ഈ വയസിനിടക്ക് നിങൾ പഠിച്ചത് .. നിങൾ ഇപ്പൊൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കാതെ നോക്കി നിന്ന നിങൾ.. കുട്ടികളെ നിങൾ എന്താണു പഠിച്ചത്..കുറ്റബോധം തോന്നുന്നില്ലേ.. ഇതിന് എന്ത് പ്രധിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളജ് അധികൃതർക്കും പറയാനുള്ളത്.. ആ അമ്മക്ക് എന്ത് മറുപടി കൊടുക്കും നിങൾ.. അച്ഛന്.. അവൻ്റെ സുഹൃത്തുക്കൾക്ക്… പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു.. നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങളുടെ മക്കളെ എങ്ങെനെ പറഞ്ജയക്കും.. ദയവു ചെയ്ത് ഇതിൻ്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button