KeralaLatest NewsNews

വീണ്ടും എസ്എഫ്‌ഐയുടെ ഗുണ്ടാവിളയാട്ടം, പരസ്യ വിചാരണ: കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

പയ്യോളി: കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കൊയിലാണ്ടി കൊല്ലം ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബിഎസ്സി കെമിസ്ട്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി സി ആര്‍ അമലിനെയാണ് ഒരുകൂട്ടം എസ്എഫഐ പ്രവര്‍ത്തകര്‍ വിചാരണ ചെയ്തതും മര്‍ദ്ദിച്ചതും. മര്‍ദ്ദനത്തില്‍ അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീര്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അക്രമം നടത്തിയ സംഘം ഇടപെട്ട് സംഭവത്തെ അപകടമാക്കി മാറ്റി.

Read Also: ‘എന്നെ തകര്‍ത്തു കളഞ്ഞു’: ജാര്‍ഖണ്ഡില്‍ സ്പാനിഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ദുല്‍ഖര്‍

സംഭവത്തില്‍ പേടിച്ചുപോയ അമല്‍ സത്യം പറഞ്ഞില്ല. വീട്ടിലെത്തി വേദന സഹിക്കാനാവാതായപ്പോഴാണ് മാതാപിതാക്കളോട് വിവരം തുറന്നു പറഞ്ഞത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഉച്ചഭക്ഷണത്തിന് ശേഷം കോളേജ് ചെയര്‍മാനായ ആര്‍ അഭയ് കൃഷ്ണ ചിലകാര്യങ്ങള്‍ സംസാരിച്ചുതീര്‍ക്കാനുണ്ടെന്നും പുറത്തേക്കുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. അമലിന്റെ ക്ലാസിലെ വിദ്യാര്‍ത്ഥികൂടിയായി അഭയോടൊപ്പം മൂന്നുകൂട്ടുകാരുമായി അമല്‍ പോയി. കോളേജിന് സമീപത്തെ അടച്ചിട്ട വീടിന്റെ മുറ്റത്തേക്കാണ് അമലിനെ കൊണ്ടുപോയത്. ശേഷം കൂട്ടുകാരെ ചെയര്‍മാന്‍ തിരിച്ചയച്ചുവെന്നും അമല്‍ പറഞ്ഞു.

കോളേജിലെയും സമീപത്തെ കോളേജിലെയും കൊയിലാണ്ടി ഏരിയാകമ്മിറ്റിയിലെയും എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമെല്ലാമായി 25ഓളം പേരെയാണ് കണ്ടത്. റാഗിങ്ങുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുമ്പ് കോളേജില്‍ അടി നടന്നിരുന്നു. ഈ അടിയുടെ സൂത്രധാരന്‍ അമലാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. അമലിന്റെ തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തുകയായിരുന്നു. മൂക്കില്‍നിന്ന് ചോരയൊലിച്ചതിനെ തുടര്‍ന്ന് മുഖംതാഴ്ത്തിനിന്നപ്പോള്‍ അതിനും സമ്മതിച്ചില്ലെന്ന് അമല്‍ പറഞ്ഞു. നേരേ നോക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ തലകറങ്ങി നിലത്തിരുന്നപ്പോഴാണ് വിചാരണ നിര്‍ത്തി വിട്ടയച്ചത്. വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ അസഹനീയമായ വേദന അനുഭവപ്പെടുകയും അതോടെ വീട്ടില്‍ നടന്ന കാര്യം പറയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button