വൈത്തിരി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് മരിച്ച ഹോസ്റ്റല്‍ എസ്എഫ്‌ഐയുടെ താവളമായിരുന്നുവെന്ന് സൂചന, ചെഗുവേരയുടെ ചുവര്‍ചിത്രങ്ങളും എഴുത്തുകളും ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
ഗേറ്റ് അടച്ചുകഴിഞ്ഞാല്‍ ഉള്ളില്‍ നടക്കുന്നത് എന്താണെന്ന് പുറത്തറിയില്ല. ഈ ഹോസ്റ്റലിന് സമീപത്ത് മറ്റു ഹോസ്റ്റലുകളില്ല. മദ്യക്കുപ്പിയുടേയും ചെഗുവേരയുടേയും ചിത്രങ്ങളും എസ്എഫ്‌ഐയുടെ പോസ്റ്ററുകളും ബാനറുകളുമാണ് ഹോസ്റ്റലില്‍ നിറയെ. ചില ഗ്യാങുകളുടെ പേരും എഴുതിവച്ചിട്ടുണ്ട്. നാലുകെട്ടായി നിര്‍മിച്ചിരിക്കുന്ന ഹോസ്റ്റലിന് നടുമുറ്റമുണ്ട്. മൂന്നുനില കെട്ടിടത്തിന്റെ നടുമുറ്റത്താണ് മര്‍ദ്ദനം നടക്കാറ്. ഇത് ഹോസ്റ്റലിന്റെ നാലു വശത്തുനിന്നും കാണാനും സാധിക്കും.
എസ്എഫ്‌ഐ മാത്രമാണ് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനം. തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്കാര്‍ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് ഇവരെ വിജയികളായി പ്രഖ്യാപിക്കും. ഇതാണ് കാലങ്ങളായി നടന്നു വരുന്ന രീതി.
ഹോസ്റ്റലില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് ഹോസ്റ്റല്‍ സന്ദര്‍ശിച്ചാല്‍ വ്യക്തമാകും. രണ്ടാം നിലയിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഒരുവശത്ത് മദ്യക്കുപ്പിയുടേയും മറുവശത്ത് ചെഗുവേരയുടേയും വമ്പന്‍ ചിത്രങ്ങളാണ് വരച്ചു വച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാള്‍ മാക്‌സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്.
Post Your Comments