KeralaLatest News

പാലായില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച നിലയില്‍

പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനെയും അമ്മയെയും മൂന്ന് കുട്ടികളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്സനും കുടുംബവുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജയ്സന്‍ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. പൂവരണിയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ കട്ടിലിൽ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം.

ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്സൺ തൂങ്ങിമരിച്ചത് ആണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.എന്നാൽ എന്താണ് ഇത്രയും ദാരുണമായ നിലയിലേക്ക് ഇവരെ എത്തിച്ചത് എന്നത് വ്യക്തമല്ല.

ഒരു റബർ ഫാക്ടറിയിൽ ഡ്രൈവറാണ് ജയ്സൺ തോമസ് എന്നാണ് സൂചന. ഇവർ പൂവരണിയിൽ താമസമാക്കിയിട്ട് ഒരു വർഷമായിട്ടേയുള്ളൂ. അതുകൊണ്ട് തന്നെ അയൽക്കാർക്കും പരിമിതമായ വിവരങ്ങളേ ഇവരെ കുറിച്ചുള്ളൂ. പൊലീസ് നടപടികൾ തുടരുകയാണ്.അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button