Latest NewsNewsIndia

ബംഗളൂരുവിൽ കുടിവെള്ള പ്രതിസന്ധി രൂക്ഷം! ജലം പാഴാക്കുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ്

ബംഗളൂരുവിലെ ഭൂരിഭാഗം കുഴൽക്കിണറുകളും വറ്റിവരണ്ടിരിക്കുകയാണ്

ബംഗളൂരുവിലും പരിസരപ്രദേശങ്ങളിലും കുടിവെള്ള പ്രതിസന്ധി അതിരൂക്ഷം. പലയിടങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ജലക്ഷാമം ഉടലെടുത്തതോടെ പുതിയ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് റസിഡന്റ് അസോസിയേഷനുകൾ അടക്കമുള്ള സംഘടനകൾ. കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ മുതൽ പിഴ ചുമത്താനാണ് തീരുമാനം. ജലം പാഴാക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള ടാങ്കുകളിൽ എത്തുന്ന വെള്ളം കൊള്ളവിലയ്ക്കാണ് പ്രദേശവാസികൾ വാങ്ങുന്നത്.

ബംഗളൂരുവിലെ ഭൂരിഭാഗം കുഴൽക്കിണറുകളും വറ്റിവരണ്ടിരിക്കുകയാണ്. വൈറ്റ് ഫീൽഡിലെ ദി പാം മെഡോസ് ഹൗസിംഗ് സൊസൈറ്റിയാണ് കുടിവെള്ള പാഴാക്കുന്ന കാര്യത്തിൽ താമസക്കാർക്ക് നോട്ടീസ് നൽകിയത്. യെലഹങ്ക, കനകപുര എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. സ്ഥിരഗതികൾ ഗുരുതരമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ബംഗളൂരുവിൽ നിർണായ യോഗം ചേർന്നു. കുടിവെള്ളക്ഷാമം നഗരത്തിലെ വ്യവസായശാലകളെയും ബാധിച്ചിരിക്കുകയാണ്. പല ഫാക്ടറികളും ഉൽപ്പാദനം പകുതിയായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.

Also Read: അഭിമന്യു വധക്കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണം, പോപ്പുലർ ഫ്രണ്ടിന്റെ ഏജന്റുമാർ ആരെന്ന് അറിയണം- ആർഷോ

shortlink

Related Articles

Post Your Comments

Related Articles


Back to top button