News

ബിജെപിയില്‍ ചേര്‍ന്നാല്‍ ഇ.ഡി സമന്‍സ് അയക്കുന്നത് നിര്‍ത്തും: മോദിയെ കടന്നാക്രമിച്ച് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: താന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുന്നത് നിര്‍ത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതിപക്ഷ നേതാക്കളെ ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
നിര്‍ബന്ധിതരാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതുവരെ ഇ.ഡിയുടെ എട്ട് സമന്‍സുകള്‍ തള്ളിയ ഡല്‍ഹി മുഖ്യമന്ത്രി ഒരു എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

Read Also: രണ്ടു സർവ്വകലാശാല വിസിമാരെ ഗവർണർ പുറത്താക്കി

സമന്‍സ് ഒഴിവാക്കിയതില്‍ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സി ഡല്‍ഹി കോടതിയില്‍ പുതിയ പരാതി നല്‍കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡി നീക്കം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘നിങ്ങള്‍ എവിടെ പോകുമെന്ന് ചോദിച്ചുകൊണ്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകള്‍ നടത്തുന്നത് – ബി.ജെ.പി.യോ ജയിലോ? ബിജെപിയില്‍ ചേരാന്‍ വിസമ്മതിക്കുന്നവരെ ജയിലിലേക്ക് അയക്കും,’ കെജ്രിവാള്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button