Latest NewsKeralaNews

കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴ, ഇത്തവണയും ചതിക്കില്ലെന്നുറപ്പ്: എം.വി ഗോവിന്ദന്‍

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
കഴിഞ്ഞ തവണ കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ

ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. വേണുഗോപാല്‍ ജയിക്കില്ലെന്ന് പറഞ്ഞ എം.വി. ഗോവിന്ദന്‍, അതിനാല്‍ കോണ്‍ഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യവും ഉണ്ടാകില്ലെന്നും പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് വിജയിച്ച ഏകമണ്ഡലമാണ് ആലപ്പുഴ. സിറ്റിംഗ് എംപി എ.എം. ആരിഫാണ് ഇത്തവണയും മത്സരരംഗത്ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button