Latest NewsNewsIndia

രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചത് നാല് വർഷം, എട്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ബേലാപൂർ ഷഹബാസ് ഗ്രാമത്തിലെ ഒരു ഫ്ലാറ്റിലാണ് പോലീസ് റെയ്ഡ് നടത്തിയത്

മുംബൈ: അനധികൃതമായി ഇന്ത്യയിൽ താമസിച്ച എട്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. കഴിഞ്ഞ നാല് വർഷമായി സിബിഡി-ബേലാപൂരിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാരെയാണ് നവി മുംബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ സെൽ അറസ്റ്റ് ചെയ്തത്. മതിയായ രേഖകൾ ഇല്ലാതെയാണ് ഇവർ വർഷങ്ങളോളം ഇന്ത്യയിൽ താമസിച്ചതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായവരിൽ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് ഉൾപ്പെട്ടിട്ടുള്ളത്.

ബേലാപൂർ ഷഹബാസ് ഗ്രാമത്തിലെ ഒരു ഫ്ലാറ്റിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ബംഗ്ലാദേശിൽ നിന്നുള്ള 20 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഏതാനും ആളുകൾ കഴിഞ്ഞ നാല് വർഷമായി സാധുവായ രേഖകൾ ഇല്ലാതെ അനധികൃതമായി ഇവിടെ താമസിക്കുന്നതായി ഉള്ള വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. പാസ്പോർട്ട് നിയമത്തിലെയും, ഫോറിനേഴ്സ് ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ ചുമത്തിയാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read: കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസുമായി ഇ.പി ജയരാജന്‍ ചര്‍ച്ച നടത്തി : ദല്ലാള്‍ ടി.ജി നന്ദകുമാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button