Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം

ആഗോള വിപണികളിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമാണ് നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്നലെയും ഇന്നും സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഉയർന്ന വില ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ നിരാശപ്പെടുത്തുകയാണ്. വില ഉയർന്നതിനാൽ ആവശ്യക്കാർ കുറയുന്നതാണ് വ്യാപാരികൾക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.

ആഗോള വിപണികളിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ സ്വർണവില ചരിത്രത്തിലെ മികച്ച നിലവാരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ, സ്വർണം ഔൺസിന് 2,164.42 ഡോളർ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ സ്വർണവിലയിൽ 7.88 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളി ഗ്രാമിന് 80.10 രൂപയാണ് നിരക്ക്.

Also Read: സെർവർ പണിമുടക്കി! സംസ്ഥാനത്ത് റേഷൻ മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button