KeralaLatest NewsNews

മസ്റ്ററിംഗ്: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ വിതരണം ഇല്ല

രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് മസ്റ്ററിംഗ് നടക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് റേഷൻ കടകൾ പ്രവർത്തിക്കില്ല. റേഷൻ കാർഡുകളുടെ ഇ-കെവൈസി മസ്റ്ററിംഗ് മാർച്ച് 15,16,17 തീയതികളിൽ നടക്കുന്നതിനെ തുടർന്നാണ് 3 ദിവസത്തേക്ക് റേഷൻ വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശാനുസരണം എഎവൈ, പിഎച്ച്എച്ച് എന്നീ റേഷൻ കാർഡുകളുടെ മസ്റ്ററിംഗാണ് പൂർത്തിയാക്കേണ്ടത്. ഇ-കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് കാർഡ് ഉടമകൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികൾ ക്രമീകരിച്ചിട്ടുള്ളത്.

രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് മസ്റ്ററിംഗ് നടക്കുക. റേഷൻകടകൾക്ക് സമീപമുള്ള അംഗനവാടികൾ, ഗ്രന്ഥശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നീ പൊതുഇടങ്ങളിൽ വച്ചാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക. എല്ലാ മുൻഗണന കാർഡ് അംഗങ്ങളും റേഷൻ കാർഡും ആധാർ കാർഡുമായി എത്തിയാണ് മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കേണ്ടത്. മഞ്ഞ, റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളും നിർബന്ധമായും മസ്റ്ററിംഗ് നടത്തണം.

Also Read: അതിവേഗം കുതിച്ച് ഡൽഹി മെട്രോ! രണ്ട് ഇടനാഴികൾക്ക് കൂടി തറക്കല്ലിട്ട് പ്രധാനമന്ത്രി

shortlink

Post Your Comments


Back to top button