KeralaNattuvarthaLatest NewsNews

രണ്ടാഴ്ചയിലേറെയായി അര്‍ധ രാത്രിയില്‍ വീടിന്റെ ടെറസില്‍ ബൂട്ടിട്ട് നടക്കുന്ന ശബ്ദം: ഭീതിയോടെ ഒരു കുടുംബം

ഏറ്റുമാനൂര്‍: കോട്ടയത്ത് നിരന്തരമായി അജ്ഞാതന്റെ ശല്യം മൂലം ഭീതിയിലായി ഒരു കുടുംബം. ഏറ്റുമാനൂര്‍ തവളക്കുഴി കലാസദനത്തില്‍ രാജനും കുടുംബവുമാണ് രണ്ടാഴ്ചയായി രാത്രിയില്‍ അജ്ഞാതന്റെ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്നത്. അര്‍ധരാത്രിയില്‍ ടെറസിനു മുകളില്‍ ബൂട്ട് ഇട്ട് ചവിട്ടുന്ന ശബ്ദം ഉണ്ടാക്കുക, വാട്ടര്‍ ടാങ്കില്‍ നിന്ന് വെള്ളം ഒഴുക്കി കളയുക, വീടിന്റെ മേല്‍ക്കൂരയിലേക്ക് കല്ലെറിയല്‍ എന്നിവ ചെയ്താണ് അജ്ഞാതന്‍ വീട്ടുകാരെ നിരന്തരം ശല്യപ്പെടുത്തുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന അജ്ഞാതന്‍ ആരാണെന്നറിയുന്നതിനായി കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read Also: ആദ്യമായി വോട്ട് ചെയ്യുന്നവർ അറിയാൻ: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചെയ്യേണ്ട

സംഭവം റസിഡന്‍സ് അസോസിയേഷനെ അറിയിക്കുകയും റെസിഡന്‍ഷ്യല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അര്‍ധരാത്രി കഴിയുന്നതോടെയാണ് ടെറസില്‍ നിന്ന് പലവിധത്തിലുള്ള ശബ്ദങ്ങള്‍ ഉണ്ടാകുന്നത് . ബൂട്ടിട്ട് അമര്‍ത്തി ചവിട്ടി നടക്കുന്ന ശബ്ദം ആയിരുന്നു ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം കരുതിയത് മരപ്പട്ടിയൊ മറ്റെന്തെങ്കിലും ആയിരിക്കുമെന്നാണ്. പിന്നെ ടാങ്കില്‍ നിന്ന് വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങി. ടെറസിലെ ടാങ്കിലെ പൈപ്പ് ആക്സോ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ച നിലയില്‍ കണ്ടെത്തി. ആക്സോ ബ്ലെയിഡ് സമീപത്ത് നിന്ന് കണ്ടെത്തി.

പിടികൂടാന്‍ രാത്രി ഉറക്കമൊഴിച്ച് കുടുംബം കാത്തിരുന്നുവെങ്കിലും അജ്ഞാതന്‍ രക്ഷപ്പെട്ടു. പിറ്റേദിവസം രാവിലെ മുയലിനെ വളര്‍ത്തുന്ന കൂട്ടില്‍ പോയി നോക്കിയപ്പോള്‍ കാണുന്നത് ഒരു മുയലിനെ തല്ലിക്കൊന്നിട്ടിരിക്കുന്ന കാഴ്ചയാണെന്നും കുടുംബം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button