KeralaLatest NewsNews

ജെസ്‌ന തിരോധാനക്കേസില്‍ പൊലീസിന്റെ ഭാഗത്ത് വന്‍വീഴ്ച, കാണാതായ ആ 48 മണിക്കൂര്‍ ഏറെ നിര്‍ണായകം:സിബിഐ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരള പോലീസിനെ വെട്ടിലാക്കി സിബിഐ റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ ആറ് വര്‍ഷം മുന്‍പ് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നയുടെ തിരോധാനം തുടക്കത്തില്‍ അന്വേഷിച്ച പോലീസ് കേസിന്റെ സുപ്രധാന നിമിഷങ്ങള്‍ നഷ്ടപ്പെടുത്തിയതായാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്.

Read Also: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: താൻ വിജയിച്ചില്ലെങ്കിൽ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്

കാണാതാകുന്ന കേസുകളില്‍ ആദ്യത്തെ 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ലോക്കല്‍ പോലീസ് ഇതിന് മുന്‍ഗണന നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജെസ്‌ന എവിടെയാണെന്ന് പോലീസിനോ, ക്രൈംബ്രാഞ്ചിനോ, സിബിഐയ്‌ക്കോ അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജെസ്‌ന മതം മാറിയിരിക്കാം എന്ന അനുമാനത്തെ തുടര്‍ന്ന് മതം മാറിയ ഹാദിയയുമായി സിബിഐ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. പിന്നീട് പാലക്കാട് കാണാതാവുകയും കാമുകന്റെ വീട്ടില്‍ പത്ത് വര്‍ഷം ഒളിവില്‍ കഴിയുകയും ചെയ്ത സജിതയുടെ കേസും സിബിഐ പരിശോധിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുകേസുകളുമായി ജെസ്‌ന തിരോധാനത്തിന് സാമ്യതയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നത്.

ശുഭ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചതും കേസില്‍ നിര്‍ണായകമായിരുന്നുവെന്നും ജെസ്‌ന എവിടെയോ ഒളിവില്‍ കഴിയുന്നതായുള്ള പ്രചാരണത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button