Latest NewsKeralaNews

പട്ടാപ്പകല്‍ കാറിലെത്തിയ സംഘം ഏറെ തിരക്കുള്ള റോഡില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി : സംഭവം കേരളത്തില്‍

ആലുവ: പട്ടാപ്പകല്‍ കാറിലെത്തിയ സംഘം നഗരമധ്യത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. തിരക്കേറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ച് ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.

Read Also: ജെസ്‌ന തിരോധാനക്കേസില്‍ പൊലീസിന്റെ ഭാഗത്ത് വന്‍വീഴ്ച, കാണാതായ ആ 48 മണിക്കൂര്‍ ഏറെ നിര്‍ണായകം:സിബിഐ റിപ്പോര്‍ട്ട്

റോഡരികില്‍ അരമണിക്കൂറോളം കാര്‍ നിര്‍ത്തിയിട്ട സംഘം യുവാവ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിനിടെ ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത് എന്നത് വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നോവ കാറിലാണ് സംഘമെത്തിയത്. നഗരത്തിലെ സി.സി.ടി.വി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസവും നഗരത്തില്‍ സമാന രീതിയിലുള്ള ഒരു സംഭവം നടന്നിരുന്നു. പിന്നീട് തട്ടിക്കൊണ്ടുപോയ ആളെ ആലപ്പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവേയാണ് വീണ്ടും തട്ടിക്കൊണ്ടുപോകല്‍ നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button