IdukkiKeralaLatest NewsNews

മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം, മദപ്പാടെന്ന് വനം വകുപ്പ്

കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടിയിൽ പടയപ്പയുടെ ആക്രമണം ഉണ്ടായിരുന്നു

മൂന്നാർ: മാട്ടുപ്പെട്ടിയിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ. ജനവാസ മേഖലയിലും റോഡരികിലും ഇറങ്ങിയ പടയപ്പ വഴിയോര കടകൾ പൂർണ്ണമായും തകർത്തെറിഞ്ഞു. കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടിയിൽ പടയപ്പയുടെ ആക്രമണം ഉണ്ടായിരുന്നു. നിലവിൽ, പ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന്റെ കാരണം മദപ്പാടാണെന്ന് വനം വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇന്നലെ രാവിലെ മാട്ടുപ്പെട്ടിയിലെ ഇക്കോ പോയിന്‍റിൽ പടയപ്പയെത്തി കട ആക്രമിച്ചിരുന്നു. പുലർച്ചെ 6.30- ഓടെയാണ് സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തി. ഇതിന് ശേഷം ആര്‍ആര്‍ടി സംഘമെത്തി ആനയെ കാട്ടിലേക്ക് തുരത്തിയോടിച്ചിരുന്നു. എന്നാൽ, രാത്രിയോടെ പടയപ്പ തിരികെ ജനവാസ മേഖലയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് രണ്ട് വഴിയോര കടകള്‍ തകർക്കുകയും, കരിക്ക് ഉള്‍പ്പെടെയുള്ളവ ഭക്ഷ്യവസ്തുക്കൾ തിന്നുകയും ചെയ്തു.

Also Read: വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലേ? വീണ്ടും അപേക്ഷ സമർപ്പിക്കാൻ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button