KeralaLatest NewsNews

ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവ്‌ലര്‍ മറിഞ്ഞു, ഒരു വയസുകാരി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് ഒരു വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.11 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നും വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ട് 5 മണിക്കായിരുന്നു സംഭവം. 30 അടിയോളം താഴ്ചയിലാണ് വാഹനം പതിച്ചത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Read Also: കേരളത്തില്‍ എന്‍ഡിഎയ്ക്കു ശക്തമായ പിന്തുണ: മലയാളത്തില്‍ ട്വീറ്റുമായി പ്രധാനമന്ത്രി

തമിഴ്‌നാട്ടിലെ സ്വകാര്യ പ്രഷര്‍കുക്കര്‍ കമ്പനിയില്‍ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button