Latest NewsKeralaNews

കേരളത്തില്‍ എന്‍ഡിഎയ്ക്കു ശക്തമായ പിന്തുണ: മലയാളത്തില്‍ ട്വീറ്റുമായി പ്രധാനമന്ത്രി

പാലക്കാട്: ആവേശ സ്വീകരണത്തിന് പാലക്കാട്ടെ ജനങ്ങളോട് മലയാളത്തില്‍ നന്ദി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ എന്‍ഡിഎയ്ക്കു ലഭിക്കുന്ന ശക്തമായ പിന്തുണയുടെ സൂചനയാണ് പാലക്കാട് നിന്നും ഇന്ന് ലഭിച്ച ആവേശമെന്നായിരുന്നു നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ഇന്ന് രാവിലെ പാലക്കാട് എത്തിയതിന്റെ ദൃശ്യങ്ങളും അദ്ദേഹം എക്‌സില്‍ പങ്കുവച്ചിരുന്നു.

Read Also: കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ 50206 കോടി രൂപ കടമെടുക്കും

‘കേരളത്തില്‍ എന്‍ഡിഎയ്ക്കു ലഭിക്കുന്ന ശക്തമായ പിന്തുണയുടെ സൂചനയാണ് പാലക്കാട് നിന്നുള്ള ഈ ആവേശം. റോഡ്ഷോയില്‍ നിന്നുള്ള ചില കാഴ്ചകള്‍ ഇതാ.’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്.

പാലക്കാട് അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് ഇന്ന് രാവിലെ റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തില്‍ പാലക്കാട് നഗരത്തിനെ ഇളക്കി മറിച്ചായിരുന്നു പ്രധാനസേവകന്റെ റോഡ് ഷോ. പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു. 30 മിനിറ്റോളം റോഡ് ഷോ നീണ്ടു നിന്നു.

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണ കുമാര്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, പൊന്നാനി സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു. രാവിലെ 10: 30 ഓടെ ഹെലികോപ്റ്ററില്‍ പാലക്കാട് മേഴ്സി കോളേജ് മൈതാനത്ത് എത്തിയ പ്രധാനമന്ത്രിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button