KeralaLatest NewsNews

കള്ളി എന്ന് വിളിച്ച് അധിക്ഷേപം, സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ തുടര്‍ന്നാല്‍ നിയമപരമായി നേരിടും: കെ.കെ ശൈലജ

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ തുടര്‍ന്നാല്‍ നിയമപരമായി നേരിടുമെന്ന് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ.

Read Also: പത്മജയ്ക്ക് പിന്നാലെ ലീഡറുടെ വിശ്വസ്തനും ബിജെപിയിലേക്ക്!! കോൺഗ്രസ് തെരഞ്ഞെടുപ്പിനു മുമ്പേ പരാജയപ്പെടുന്നോ?

‘1500 രൂപയ്ക്ക് മാത്രം പി.പി.ഇ കിറ്റ് കിട്ടുന്ന ക്ഷാമകാലത്ത് പതിനയ്യായിരം കിറ്റ് വാങ്ങി ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്. ഇതില്‍ കേരളത്തിലെ ജനങ്ങളും പ്രതികരിക്കുമെന്ന് കരുതുന്നു. എന്റെ ജീവിതം ജനങ്ങള്‍ക്ക് മുന്‍പില്‍ ഒരു തുറന്ന പുസ്തകമാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കാം, കേസെടുക്കാം, ശിക്ഷിക്കാം’, കെ.കെ. ശൈലജ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകയെ ലോകായുക്തയില്‍ പരാതി കൊടുപ്പിച്ചപ്പോള്‍ കൃത്യമായി അതിനു മറുപടി കൊടുത്തതാണെന്ന് ശൈലജ ചൂണ്ടിക്കാട്ടി. ‘മുഖ്യമന്ത്രി അസംബ്ലിയില്‍ മറുപടി പറഞ്ഞതാണ്. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ 1,500 രൂപയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങി, നേരത്തെ 500 രൂപയ്ക്ക് വാങ്ങിയതാണെന്ന് പറഞ്ഞ് അസംബ്ലിയില്‍ ഒരു ആരോപണം ഉന്നയിച്ചപ്പോള്‍ അതിന് വളരെ വ്യക്തമായി മറുപടി നല്‍കിയതാണ്’, കെ.കെ ശൈലജ പറഞ്ഞു.

‘കോവിഡ് വന്ന് രണ്ടുമാസം കഴിഞ്ഞപ്പോള്‍ തന്നെ സുരക്ഷാ ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരുന്നു. ചൈന കോവിഡില്‍ പൂര്‍ണമായും അടഞ്ഞതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് അന്ന് സ്റ്റോക്ക് ഉണ്ടായിരുന്ന കമ്പനിയില്‍ നിന്ന് അത് വാങ്ങാന്‍ തീരുമാനിച്ചത്. വില കൂടുതലാണെങ്കിലും അത് നോക്കേണ്ട, ആളുകളുടെ ജീവനാണ് വലുത് എന്നതിനാണ് പ്രാധാന്യം നല്‍കിയത്’, അവര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button