KeralaLatest NewsNews

പത്മജയ്ക്ക് പിന്നാലെ ലീഡറുടെ വിശ്വസ്തനും ബിജെപിയിലേക്ക്!! കോൺഗ്രസ് തെരഞ്ഞെടുപ്പിനു മുമ്പേ പരാജയപ്പെടുന്നോ?

എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് രാജ്യം. എന്നാൽ ദേശീയ തലത്തിൽ പോലും നേതാക്കളെയും അണികളയേയും പിടിച്ചു നിർത്താൻ കഴിയാതെ പോകുകയാണ് കോൺഗ്രസിൽ. മുൻ മന്ത്രിമാർ ഉൾപ്പെടെ പാർട്ടി ഉപേക്ഷിക്കുമ്പോൾ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലാക്കുന്ന. കേരളത്തിലെ അവസ്ഥയും വിഭിന്നമല്ല.

ലീഡര്‍ കെ കരുണാകരന്റെ മകൾ പത്മജ ബിജെപിയിലേക്ക് ചുവട് മാറ്റിയതിനു പിന്നാലെ ലീഡറുടെ വിശ്വസ്തനും മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ മഹേശ്വരന്‍ നായരും ബിജെപിയില്‍ ചേര്‍ന്നു.

read also: പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: 80 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി. പദ്മജ വേണുഗോപാലിന് ശേഷം തമ്പാനൂര്‍ സതീഷ് ഉള്‍പ്പടെ തിരുവനന്തപുരത്തെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയിരുന്നു. തനിക്ക് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുന്നത്.

തിരുവനന്തപുരം നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവാണ് മഹേശ്വരന്‍നായര്‍. ഏറെക്കാലം കെ കരുണാകരന്റെ തലസ്ഥാനത്തെ അടുത്ത അനുയായിരുന്നു ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button