Latest NewsNewsBusiness

റെക്കോർഡിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില, ഇന്ന് കനത്ത ഇടിവ്

ആഗോള വിപണിയിലെ വിലയിടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കനത്ത ഇടിവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 6,135 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ റെക്കോർഡ് നിലവാരത്തിൽ നിന്നാണ് ഇന്ന് സ്വർണവില താഴേക്കിറങ്ങിയിരിക്കുന്നത്. ഇന്ന് വ്യാപാരം നടക്കുന്നത് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിലവാരത്തിലാണ്.

ആഗോള വിപണിയിലെ വിലയിടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 7.71 ഡോളർ കുറഞ്ഞ് 2,173.98 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ ചെറിയ ചലനങ്ങൾ പോലും വലിയ വ്യത്യാസങ്ങൾക്ക് വഴിയൊരുക്കും. സ്വർണവില ക്രമാതീതമായി ഉയർന്നതിനാൽ വ്യാപാരം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

Also Read: 13-കാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 61 വർഷം ജയിൽ ശിക്ഷ വിധിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button