Latest NewsIndia

ഡൽഹി മദ്യനയ കേസ്: തെലങ്കാന ബിആർഎസ് നേതാവ് കെ കവിത ജയിലിലേക്ക്

ഡൽഹി മദ്യനയ കേസിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിതയെ ഡൽഹി കോടതി ചൊവ്വാഴ്ച ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകളും നിയമസഭാംഗവുമായ കെ കവിതയെ മാർച്ച് 15 ന് ഹൈദരാബാദിൽ നിന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

ഇഡി കസ്റ്റഡി മാർച്ച് 23 ന് അഞ്ച് ദിവസം കൂടി നീട്ടി നൽകിയത് ഇന്ന് അവസാനിക്കും. കവിത, മദ്യം വിൽക്കുന്നതിനുള്ള ലൈസൻസിൻ്റെ വലിയൊരു വിഹിതത്തിന് പകരമായി ആം ആദ്മി പാർട്ടിക്ക് 100 കോടി രൂപ കൈക്കൂലി നൽകിയതായി ഇഡി ആരോപിച്ചിരുന്നു.

ഇന്നത്തെ വാദം കേൾക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പരീക്ഷയുണ്ടെന്നും അമ്മയെന്ന നിലയിൽ അവളുടെ കടമകൾ നിറവേറ്റേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി കെ കവിതയുടെ അഭിഭാഷകൻ ഇടക്കാല ജാമ്യം തേടി.എന്നാൽ ഇടക്കാല ജാമ്യാപേക്ഷയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടു. കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി വിചാരണക്കോടതി ഏപ്രിൽ ഒന്നിന് പരിഗണിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button