FoodChristmas

ഈസ്റ്ററിന് വിരുന്നൊരുക്കാന്‍ ടര്‍ക്കി : രുചികരമായ ടര്‍ക്കി വിഭവങ്ങള്‍

മാംസ്യ (പ്രോട്ടീന്‍) കലവറയാണ് ടര്‍ക്കിയിറച്ചി; കൊഴുപ്പും കൊളസ്‌ട്രോളും കുറവ്. തൊലിയോടു ചേര്‍ന്നുള്ള കൊഴുപ്പ് വേഗം നീക്കാം. ടര്‍ക്കിയിറച്ചിയുടെ നാരുകള്‍ ചെറുതും മയമുള്ളതും എളുപ്പം ദഹിക്കുന്നതുമാണ്. ശരീരത്തിനാവശ്യമായ ജീവകം എ,ബി, 2 സി എന്നിവയും കാത്സ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, അയഡിന്‍ തുടങ്ങിയ ധാതുക്കളും ഇറച്ചിയിലടങ്ങിയിട്ടുണ്ട്. മനുഷ്യശരീരത്തിന് അവശ്യംവേണ്ട പോഷകങ്ങള്‍ നല്‍കുന്ന രുചികരമായ ഒരു സമീകൃതാഹാരമാണ് ടര്‍ക്കിയിറച്ചി. ആഘോഷ വേളകളില്‍ രുചിയായി പാചകം ചെയ്ത ടര്‍ക്കിക്കോഴിയുണ്ടെങ്കില്‍ നല്ലൊരു വിഭവമാണ്. എന്നാല്‍ പാചകം ചെയ്യുന്നതിന് മുമ്പ് ടര്‍ക്കി നല്ലതുപോലെ വൃത്തിയാക്കുക എന്നത് വളരെ പ്രധാനമാണ്. കറിയില്‍ ഒരു തൂവല്‍പോലും പെട്ടുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധവെയ്ക്കേണ്ടതുണ്ട്. ടര്‍ക്കിക്കോഴിയെ പാചകത്തിനായി എടുക്കുമ്പോള്‍ പരിഗണിക്കേണ്ടുന്ന കാര്യങ്ങള്‍ ഇനി പറയുന്നു.

മാംസം മയപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. തണുത്ത് വിറങ്ങലിച്ച അവസ്ഥയില്‍ തന്നെ മാംസം പാകം ചെയ്യാന്‍ ശ്രമിച്ചാല്‍ അത് വേണ്ടും വിധം വേവാതെവരും. ഇറച്ചിയുടെ മരവിപ്പ് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അതില്‍ അമര്‍ത്തി നോക്കുക. ഇത് പാക്കിനുള്ളില്‍ വച്ച് തന്നെ ചെയ്യാം.തണുത്ത വെള്ളത്തില്‍ നല്ലതുപോലെ ഉലച്ച് കഴുകുക. അകവും പുറവും ഒരു പോലെ വൃത്തിയാവണം. ഉള്ളില്‍ ഐസ് കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ അധികം ചൂടില്ലാത്ത വെള്ളത്തില്‍ കഴുകുക. വലിയ ഐസ് കഷ്ണങ്ങള്‍ ഉള്‍ഭാഗത്ത് കണ്ടാല്‍ അത് നീക്കം ചെയ്ത് തണുത്ത വെള്ളം നിറച്ച ഒരു പാത്രത്തില്‍ കുറച്ച് നേരം ഇട്ടുവെയ്ക്കുക. ഇത് അധികനേരമാവാതെ ശ്രദ്ധിക്കുക, ഒരുപാട് നേരം ഇത്തരത്തില്‍ കിടന്നാല്‍ ഉപദ്രവകാരികളായ ബാക്ടീരിയകള്‍ ഇറച്ചിയില്‍ വളരാനിടയാകും.ടര്‍ക്കിയുടെ പിന്‍ഭാഗത്തെ ചെറിയ ദ്വാരം നന്നായി വൃത്തിയാക്കുക.മേശപ്പുറത്തോ, പാത്രത്തിലോ വച്ച് പേപ്പര്‍ ടൗവ്വല്‍ കൊണ്ട് തുടച്ച് വെള്ളം നീക്കം ചെയ്യുക.

പാകം ചെയ്യുന്ന വിധം :

വൃത്തിയാക്കിയ ടർക്കി -1
സവാള ഉള്ളി – 3 എണ്ണം ചെറുതായി മുറിച്ചത്.
മല്ലിപ്പൊടി – 1 tsp
കുരുമുളക് പൊടി – 1 tsp
മഞ്ഞൾ പൊടി – 1 tsp
മുളക് പൊടി – 1 tsp
ഗ്രാമ്പൂ – 2 nos
കറുവ പട്ട – 2 nos
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

ടർക്കി റോസ്‌റ് ഉണ്ടാക്കുന്ന വിധം:

1)എട്ടു വലിയ കഷണങ്ങളാക്കി ടർക്കി മുറിക്കുക

ഒരു പാത്രത്തിൽ മുറിച്ചു വെച്ച ടർക്കി കഷണങ്ങളും മല്ലിപ്പൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി,മുളക് പൊടി, ഉള്ളി, ഗ്രാമ്പൂ
കറുവ പട്ട തുടങ്ങിയവ ചേർത്തു നന്നായി ഇളക്കുക.

അതിനു ശേഷം കുറച്ചു വെള്ളവും ഉപ്പും ചേർത്തു വേവിക്കാൻ അടുപ്പിൽ വെക്കുക. ടർക്കി നന്നായി വെന്തു കഴിയുമ്പോൾ അതിലെ വെള്ളം ( സ്റ്റോക്ക് ) തനിയെ വെക്കുക. പിന്നീട് എണ്ണ ചൂടാക്കിയ ശേഷം വെന്ത ടർക്കി കഷണങ്ങൾ എടുത്തു നല്ല ബ്രൗൺ നിറമാകുന്നതു വരെ വറുക്കുക.

അതിനു ശേഷം അവ എണ്ണയിൽ നിന്ന് മാറ്റി മറ്റൊരു പാത്രത്തിൽ സൂക്ഷിക്കുക. ശേഷം ആ പാനിലേക്ക് മാറ്റിവെച്ചിരിക്കുന്ന സ്റ്റോക്ക് ഒഴിച്ച് ഇളക്കുക.അത് വെള്ളം വറ്റാറാകുമ്പോൾ വറുത്തു വെച്ച ടർക്കി കൂടി അതിലിട്ടു ഇളക്കുക.

നന്നായി കുറുകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് സെർവ് ചെയ്യാനായി മാറ്റുക. ചൂടോടെ ഉപയോഗിക്കാം.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button