KeralaLatest NewsNews

കൊതുക് പെരുകുന്നു, ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്

സംസ്ഥാനത്ത് വേനൽ മഴയെത്തിയ സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇടവിട്ടുള്ള മഴ കൊതുക് പെരുകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ്. അതിനാൽ, ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കണമെന്ന് വീണ ജോർജ് അറിയിച്ചു. കൊതുകിന്റെ ഉറവിട നശീകരണത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് തുടക്കമിടേണ്ടത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ് ഡെങ്കിപ്പനി. കൊതുകിൽ നിന്നും സംരക്ഷണം നേടുക എന്നത് മാത്രമാണ് ഡെങ്കിപ്പനിയുടെ പ്രധാന സംരക്ഷണ മാർഗ്ഗം.

വീടിനകത്തും പുറത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. കൂടാതെ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Also Read: അന്ന് ബഹിരാകാശയാത്രികർ ഭൂമിയിൽ പ്രേത നിഴൽ കണ്ടു !

shortlink

Related Articles

Post Your Comments

Related Articles


Back to top button