Latest NewsNewsSaudi ArabiaGulf

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദില്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടത് കോടികള്‍

ദയാധനത്തിനുള്ള ഫണ്ട് ശേഖരണം ആരംഭിച്ച് മലയാളി കൂട്ടായ്മ

റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദീര്‍ഘകാലമായി റിയാദില്‍ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’ 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു. മലസില്‍ വെച്ച് നടന്ന ജനറല്‍ബോഡി യോഗം പ്രമുഖ വ്യവസായി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.

റഹീം നിയമസഹായ സമിതി ജൊയിന്റ് കണ്‍വീനര്‍ മുനീബ് പാഴൂര്‍ നിലവിലെ സഹചര്യങ്ങള്‍ വിശദീകരിച്ചു. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി അധ്യക്ഷനായിരുന്നു. അഡ്മിന്‍ ലീഡ് കെ സി ഷാജു സ്വാഗതം പറഞ്ഞു. നിയമ സഹായ സമിതി ചീഫ് കോര്‍ഡിനേറ്റര്‍ ഹസന്‍ ഹര്‍ഷദ്, സഹായ സമിതി കറസ്പോണ്ടന്റ് സഹീര്‍ മുഹ്യുദ്ധീന്‍, മുജീബ് മൂത്താട്ട്, അഡ്വ. അബ്ദുല്‍ ജലീല്‍, മജീദ് പൂളക്കാടി, അക്ബര്‍ വേങ്ങാട്ട്, ഫൈസല്‍ പൂനൂര്‍, മിര്‍ഷാദ് ബക്കര്‍, നിസാം ചേന്നമംഗലൂര്‍, റിയാസ് കൊടുവള്ളി, മുസ്തഫ നെല്ലിക്കാപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button