Latest NewsDevotional

കടബാധ്യതകൾ തീരാനും സമ്പത്ത് വര്‍ദ്ധിയ്ക്കാനും വെള്ളിയാഴ്ചകളിൽ ചെയ്യേണ്ടത്

വെള്ളിയാഴ്ച ദിവസങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും ധനാഭിവൃദ്ധിയും തമ്മിൽ ബന്ധമുണ്ടോ? ലക്ഷ്മീദേവി കുടികൊള്ളുന്ന ഭവനത്തിൽ കടബാധ്യതകൾ ഉണ്ടാവില്ലെന്നാണ് വിശ്വാസം. വെള്ളിയാഴ്ചകൾ ലക്ഷ്മീ പ്രധാനമാണ്.

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ്. വെള്ളിയാഴ്ചകളിൽ കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കുക. ലക്ഷ്മീ പ്രീതികരമായ സ്വർണം , വെള്ളി , അരി , ഉപ്പ് , നെല്ലിക്ക , മഞ്ഞൾ ഇവ വാങ്ങുന്നതു ഐശ്വര്യദായകമാണ്. മത്സ്യമാംസാദികൾ ഒഴിവാക്കുക. കൂടാതെ ഗണപതി ഭഗവാനെയും പൂജിക്കണം.

സമ്പത്ത് ഉണ്ടായാലും അനുഭവിക്കാനാകാതെ വരിക, എത്ര കഷ്ടപ്പെട്ടാലും സമ്പത്ത് നിലനില്‍ക്കാതെ വരിക, തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഒട്ടുമിക്കയാളുകളേയും അലട്ടുന്നത്.

പ്രശ്‌നപരിഹാരത്തിനായി ഋണമോചന ഭാവത്തിലുള്ള ഗണപതി ഭഗവാനെ പൂജിക്കുകയാണ് വേണ്ടത്. അതിന് ശേഷം ഋണകാരകനായ കുചനെ പ്രീതിപ്പെടുത്തണം.

ഷഷ്ഠി വ്രതമെടുക്കുകയും ഹനുമത് പൂജ ചെയ്യുന്നതും ഹനുമത് ക്ഷേത്ര ദര്‍ശനം നടത്തുന്നതും കടബാധ്യത ഒഴിവാക്കാനും സമ്പത്ത് ഉണ്ടാക്കാനും സഹായിക്കും. രാമായണത്തിലെ സുന്ദരകാണ്ഡം സൗന്ദര്യലഹരിയിലെ 28-ാം ശ്ലോകം നിത്യേനെ ചൊല്ലുന്നത് കടബാധ്യതയകറ്റാന്‍ സഹായിക്കും.

സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ലക്ഷ്മീവിനായക സങ്കല്‍പ്പത്തിലെ ഗണപതിയെ പൂജിയ്ക്കുന്നതും, ലക്ഷ്മീ സ്‌തോത്രം 21 തവണ ജപിക്കുന്നതും നല്ലതാണ്.

സൗന്ദര്യലഹരിയിലെ 33-ാം ശ്ലോകം, ശ്രീ മഹാലക്ഷ്മി അഷ്ടകം എന്നിവ ചൊല്ലുന്നതും, ശ്രീസൂക്തം, ലക്ഷ്മിസൂക്തം എന്നിവ നടത്തുന്നതും, ലക്ഷ്മീ-നാരായണ പൂജ നടത്തുന്നതും ഐശ്വര്യദായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button