Latest NewsKeralaNews

തന്റെ ഒപ്പം വന്നാല്‍ സാമ്പത്തിക സഹായം വാങ്ങി തരാം, കാൻസര്‍ രോഗിയെ പീഡിപ്പിക്കാൻ ശ്രമം: പിടിയില്‍

ഇയാള്‍ കൈയില്‍ കയറി പിടിച്ച്‌ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് ഇവരുടെ പരാതി

എറണാകുളം: കാൻസർ രോഗിയായ സ്ത്രീയെ സാമ്പത്തിക സഹായം വാഗ്ദാനം നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍. എണാകുളം സ്വദേശി ആനന്ദനാണ് അറസ്റ്റിലായത്. തന്റെ ഒപ്പം വന്നാല്‍ സാമ്പത്തിക സഹായം വാങ്ങി തരാമെന്ന് പറഞ്ഞ് ഇയാള്‍ മദ്ധ്യവയസ്‌കയെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇയാള്‍ കബളിപ്പിക്കുകയാണെന്ന് മനസിലായ ഇവർ, വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തനിക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ കൈയില്‍ കയറി പിടിച്ച്‌ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് ഇവരുടെ പരാതി

read also: മൂന്ന് തവണ എംപിയായ ആള്‍ ഇപ്പോള്‍ മൂന്നാംകിട രാഷ്‌ട്രീയം പയറ്റുകയാണ്, നിയമപരമായി നേരിടും: രാജീവ് ചന്ദ്രശേഖര്‍

ഇൻസ്‌പെക്ടർ സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആനന്ദൻ പിടിയിലായത്. സമാനമായ രണ്ട് കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button