KeralaLatest NewsNews

കുട്ടികള്‍ക്ക് താങ്ങാൻ കഴിയാത്ത ചൂട് : അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

കുട്ടികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും

തിരുവനന്തപുരം: കുട്ടികൾക്ക് താങ്ങാൻ കഴിയാത്ത ചൂട് നില നിൽക്കുന്ന സാഹചര്യത്തിൽ അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന സിലബസിലുള്ള സ്കൂളുകളില്‍ അവധിക്കാല ക്ലാസ് വേണ്ടെന്നാണ് നിർദ്ദേശം.

സംസ്ഥാനത്ത് കടുത്ത വേനലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കുട്ടികള്‍ക്ക് താങ്ങാൻ കഴിയാത്ത ചൂടുള്ള അവസ്ഥയിലാണ്. അത് കുട്ടികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍, അവധിക്കാല ക്ലാസുകള്‍ അനുവദനീയമല്ലെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ വിശദീകരണം.

READ ALSO: ശരീരം വിറ്റ് നടക്കുന്നവൻ എന്നായിരുന്നു വിളിച്ചത്: ടിനി ടോം

രക്ഷകർത്താക്കളും വിദ്യാർഥികളും സ്വന്തം നിലയിയും അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നുണ്ട്. ഇതില്‍ യാതൊരു വിധ നിയന്ത്രണം കൊണ്ടുവരുവാൻ ഉദ്ദേശ്യവും ഇല്ലെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button