Latest NewsNewsIndia

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 20 പേര്‍ കസ്റ്റഡിയില്‍

കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമായി

 പനജി: ഗോവയില്‍ അഞ്ചുവയസ്സുകാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിർമ്മാണ മേഖലയില്‍ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

വ്യാഴാഴ്ച രാത്രിയാണ് വാസ്‌കോഡ ഗാമയിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും കൊലപാതകമാണെന്നും സ്ഥിരീകരിച്ചിരുന്നു. കുട്ടി നിർമ്മാണത്തൊഴിലാളിയുടെ മകളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് പൊലീസിന് വിവരം ലഭിക്കുന്നത്.

read also: പ്രളയത്തില്‍ ഭൂമി നശിക്കുന്നതിന് മുമ്പ് അന്യഗ്രഹ ജീവിതം നേടാൻ മരണം, പിന്നിൽ നവീൻ: അന്തിമ നിഗമനത്തിലെത്തിയെന്ന് ഡിസിപി

സംശയാസ്പദമായ സാഹചര്യത്തില്‍ അഞ്ചുവയസ്സുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നും ആശുപത്രിയില്‍ എത്തിച്ചെന്നും പൊലീസിന് അറിയിപ്പ് ലഭിച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയതോടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button