Latest NewsNews

സ്വര്‍ണക്കിരീടവും ആഭരണങ്ങളും ധരിച്ച് അപ്സരസായി കംബോഡിയയിലെ ഇന്ത്യൻ അംബാസഡര്‍

സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്

ന്യൂഡല്‍ഹി: അപ്സരസായി വേഷമിട്ട് കംബോഡിയയിലെ ഇന്ത്യൻ അംബാസഡർ ദേവയാനി ഖോബ്രഗഡെ. കംബോഡിയയുടെ പുതുവത്സര ദിനത്തില്‍ ആശംസകള്‍ അറിയിക്കാനായിരുന്നു ദേവയാനിയുടെ അപ്സരസായുള്ള ഫോട്ടോഷൂട്ട്. സ്വർണ കിരീടവും ആഭരണവും അണിഞ്ഞ് നില്‍ക്കുന്ന ദേവയാനിയുടെ ചിത്രങ്ങൾ കംബോഡിയയിലെ ഇന്ത്യന്‍ എംബസി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.

read also: നടൻ രവി കിഷൻ തന്റെ ഭർത്താവ്, മകളെ സ്വീകരിക്കാൻ വിസമ്മതിക്കുന്നു: യുവതിയുടെ വാർത്താസമ്മേളനം

‘അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ് ഖമര്‍.  സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഖമര്‍ പുതുവര്‍ഷത്തിന്റെ ആത്മാവിനെ ആശ്‌ളേഷിച്ചുകൊണ്ട് ദേവയാനി അപ്‌സരസിന്റെ വേഷം ധരിച്ചു. എല്ലാ സുഹൃത്തുക്കള്‍ക്കും സന്തോഷകരമായ ഖമര്‍ പുതുവത്സരം ആശംസിക്കുന്നു.’- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രങ്ങള്‍. എന്നാൽ ഈ പോസ്റ്റിനു താഴെ ദേവയാനിയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകള്‍ ചിലർ ഉയർത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button