KeralaLatest News

‘പവര്‍അപ്പ് തിരുവനന്തപുരം’ വികസന കോണ്‍ക്ലേവ് ഏപ്രില്‍ 19 ന്

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ ‘പവര്‍അപ്പ് തിരുവനന്തപുരം’ കോണ്‍ക്ലേവ്. ഏപ്രില്‍ 19 ന് വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ ഭാരത് ടെക് ഫൗണ്ടേഷന്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒ ജി വിജയരാഘവന്‍, രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍, മോട്ടിവേഷണല്‍ സ്പീക്കറും പാരാലിമ്പ്യന്‍ അത്‌ലറ്റുമായ സിദ്ധാര്‍ത്ഥ ബാബു എന്നിവര്‍ പങ്കെടുക്കും

തിരുവനന്തപുരത്തെ വന്‍വികസന സ്വപ്‌നങ്ങളുടെ ഭാഗമാകാന്‍ താല്പര്യമുള്ള പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും കോണ്‍ക്ലേവില്‍ പങ്കെടുക്കുകയും സംവദിക്കുകയും ചെയ്യുമെന്ന് ഭാരത് ടെക് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് നാരായണന്‍ പറഞ്ഞു.

അത്യാധുനിക സാങ്കേതികവിദ്യ, ഗവേഷണവികസന സ്ഥാപനങ്ങള്‍, ഫ്യൂച്ചറിസ്റ്റിക് മാനുഫാക്ചറിംഗ് യൂണിറ്റുകള്‍, ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്ള നഗരമായി തിരുവനന്തപുരത്തെ മാറ്റേണ്ടതുണ്ട്. ഭാവി തലമുറയ്ക്ക് വിദ്യാഭ്യാസവും തൊഴിലും തേടി നാടുവിട്ട് പോകേണ്ട അവസ്ഥ ഇനിയുമുണ്ടാവരുത്. സിദ്ധാര്‍ത്ഥ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button