KeralaLatest NewsNews

ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു,2 പേര്‍ ഗുരുതരാവസ്ഥയില്‍:ദുരന്തം സംഭവിച്ചത് കൊച്ചിയിലെ ഏഴംഗ സംഘത്തിന്

കൊച്ചി: പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കലൂര്‍ സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.

Read Also: ആലപ്പുഴയ്ക്ക് പിന്നാലെ പത്തനംതിട്ടയിലും പക്ഷിപ്പനി: സ്ഥിരീകരിച്ചത് സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍

നഗരത്തില്‍ നിന്നുള്ള ഏഴംഗ സംഘം രാവിലെയാണ് ബീച്ചിലെത്തിയത്. കുളിക്കാനായി കടലിലിറങ്ങിയപ്പോള്‍ അഭിഷേക് അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടയിലാണ് ആല്‍ബിന്‍, മിലന്‍ എന്നീ യുവാക്കളും അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരെയും കരയ്ക്ക് കയറ്റി, ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കടല്‍ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോര്‍ഡ് ഇവിടെ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button