Latest NewsNewsIndia

കഴുത്തില്‍ ആഴത്തില്‍ വെട്ട്, കയ്യില്‍ മുറിപ്പാടുകള്‍, കോളേജ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥിനിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 20 കാരിയായ പ്രഭുദ്യയാണ് മരണപ്പെട്ടത്. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരത്തുള്ള വീട്ടിലാണ് ബുധനാഴ്ച രാത്രി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

read also: തീഗോളം പോലെ വീട്ടിലേക്ക് വന്നടിച്ച് ഇടിമിന്നല്‍: വിദ്യാര്‍ത്ഥിനിക്ക് പൊള്ളലേറ്റു, സ്വിച്ച്‌ബോര്‍ഡുകള്‍ പൊട്ടിത്തെറിച്ചു

പെണ്‍കുട്ടിയുടെ സഹോദരനാണ് വീട്ടിലെ ശുചിമുറിയില്‍ പ്രഭുദ്യയുടെ മൃതദേഹം കണ്ടത്, ഉടന്‍ തന്നെ ഇയാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ പുറകുവശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. യുവതിയുടെ കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. കയ്യില്‍ മുറിപ്പാടുകളുമുണ്ടായിരുന്നു.

സംഭവസ്ഥലത്തുനിന്നും പൊലീസിന് ഒരു ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവളെ ആരോ കൊലപ്പെടുത്തിയതാണെന്നും പ്രഭുദ്യയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button