KeralaLatest NewsNews

നവവധുവിന് എതിരെയുള്ള ഗാര്‍ഹിക പീഡനം: വിദേശത്തേക്ക് മുങ്ങിയ രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡനത്തില്‍ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍ ഗോപാലിനായി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ജര്‍മനി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇന്റര്‍ പോള്‍ നോട്ടീസില്‍ മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസിനായി സിബിഐ മുഖേന കേരളാ പൊലീസ് കത്ത് നല്‍കുകയായിരുന്നു.

Read Also: കോളേജ് സെനറ്റ് തിരഞ്ഞെടുപ്പ്: എസ്എഫ്‌ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി

സിംഗപ്പൂരില്‍ നിന്ന് രാഹുല്‍ ജര്‍മനിയില്‍ എത്തിയെന്നാണ് സൂചനകളാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. രാഹുലിന്റെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നല്‍കി. കൂടാതെ ഇന്റര്‍പോള്‍ മുഖേന ജര്‍മനിയില്‍ ഉപയോഗിക്കുന്ന എന്‍ആര്‍ഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

ഭര്‍ത്താവ് തന്നെ ആദ്യമായി മര്‍ദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലര്‍ച്ചെയാണെന്നത് ഉള്‍പ്പെടെ എട്ട് പേജടങ്ങുന്ന മൊഴിയാണ് പൊലീസിന് യുവതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button