Latest NewsIndia

പഞ്ചാബിലെ കോൺഗ്രസ് റാലിയിൽ വെടിവെപ്പ്: പിന്നിൽ ആംആദ്മിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് തെരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്. പഞ്ചാബിലെ അമൃത്‌സറിൽ കോൺഗ്രസ് സിറ്റിംഗ് എംപിയും സ്ഥാനാർഥിയുമായ ഗുർജിത്ത് സിങ് ഓജ്‍ലയുടെ റാലിക്കിടെയാണ് ആക്രമണം. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.

ആംആദ്മി സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിനിടയിലാണ് വെടിവെപ്പ് നടന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിനു പിന്നിൽ ആംആദ്മിപാർട്ടിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

പഞ്ചാബിലെ ആംആദ്മി സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റാലി കടന്നുപോകവെയാണ് വെടിവയ്പ്പുണ്ടായത്. സംഭവസ്ഥലത്തുനിന്നും ഉടൻ തന്നെ പ്രതികൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button