KeralaLatest News

കേരളത്തിൽ വ്യാപകമായി മഴക്കാല രോഗങ്ങൾ: എലിപ്പനി ബാധിച്ച് 90 മരണം, മഞ്ഞപ്പിത്തം ബാധിച്ച് ആറുപേരും മരിച്ചു

തിരുവനന്തപുരം: കേരളത്തെ പിടിമുറുക്കി മഴക്കാല രോഗങ്ങൾ. വേനൽ മഴ കടുത്തതോടെ രോഗങ്ങളും തലപൊക്കി തുടങ്ങി. സംസ്ഥാനത്ത് പനി മരണങ്ങള്‍ കൂടുന്നതായി റിപ്പോർട്ട്. എലിപ്പനി, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി ,ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ജലജന്യ രോഗങ്ങൾ ബാധിച്ച് ഈ വർഷം നിരവധിപേരാണ് മരിച്ചത്.

എലിപ്പനി ബാധിച്ച് അഞ്ചു മാസത്തിനിടെ 90 മരണം റിപ്പോർട്ട് ചെയ്തു. മഞ്ഞപ്പിത്തം മൂലം ആറുപേരും മരിച്ചു.ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേര്‍. മഞ്ഞപ്പിത്ത മരണവും കൂടി. 400ല്‍ അധികം പേര്‍ക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്.

മേയ് മാസത്തില്‍ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വര്‍ഷം മരിച്ചത് 15 പേര്‍. മൂന്നു പേര്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും മരിച്ചു. ഈ മാസം മാത്രം ആറ് പേര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button